പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ച് മാസ്റ്റര്‍പീസ് ടീസര്‍ | filmibeat Malayalam

2017-11-25 502

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. വന്‍വരവേല്‍പ് ലഭിച്ചുകൊണ്ടിരിക്കുന്ന ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ്. തുടക്കം മുതല്‍ മികച്ച സ്വീകരണം ലഭിച്ച ടീസര്‍ അതിവേഗം അഞ്ച് ലക്ഷം ആളുകള്‍ കണ്ട മലയാളം ടീസറായി മാറി. യൂട്യൂബിലെത്തി 14 മണിക്കൂര്‍ കൊണ്ട് 629000 ആളുകളാണ് മാസ്റ്റര്‍ പീസിന്റെ ടീസര്‍ കണ്ടത്. മുമ്പുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളേയും 12 മണിക്കൂര്‍ കൊണ്ടാണ് മാസ്റ്റര്‍പീസ് ടീസര്‍ മറികടന്നത്. കാഴ്ചക്കാരുടെ എണ്ണത്തില്‍ മാത്രമല്ല ലൈക്കിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മാസ്റ്റര്‍പീസ്. അതിവേഗം 10000, 20000, 30000, 40000 ലൈക്കുകള്‍ നേടിയ ടീസര്‍ 24 മണിക്കൂര്‍ കൊണ്ട് 47000 ലൈക്കുകള്‍ നേടി. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍പീസ്.